ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ശാന്തിനികേതനില്‍

198

ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂളില്‍ ‘ ആരോഗ്യ ഇന്ത്യ – പ്രതിസന്ധികളും പരിഹാരങ്ങളും ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം എസ്.എന്‍. ഇ. എസ്.ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 5000 രൂപ സെന്റ് ഡൊമിനിക് ‘ വെള്ളാനി കരസ്ഥമാക്കി. രണ്ടാം സമ്മാനം 3000 രൂപ ഭാരതീയ വിദ്യാഭവന്‍സ്, വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുടയും, മൂന്നാം സമ്മാനം 2000 രൂപ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങാലക്കുടയും കരസ്ഥമാക്കി. ജൂലായ് 17 ന് നടക്കുന്ന മെറിറ്റ് ഡേയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി. നായര്‍ നിര്‍വഹിക്കും’ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.എസ് ‘എന്‍.ഇ. എസ്. സെക്രട്ടറി എ.കെ. ബിജോയ് . മാനേജര്‍ ഡോ. ടി.കെ. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, വൈസ് പ്രസിഡണ്ട് പി.കെ. പ്രസന്നന്‍’ ട്രഷറര്‍ എം.വി. ഗംഗാധരന്‍ ‘ എം.കെ. വിജയന്‍.’ പി.ടി.എ. പ്രസിഡണ്ട് റിമ പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.വൈസ് പ്രിന്‍സിപ്പല്‍ നിഷാ ജിജോ. , ദിവ്യ. എന്‍. ആര്‍ ., ബിന്ദ്യ സുനില്‍, പ്രിന്‍സി, കബനി വിപിന്‍ ദാസ്’ സിന്ധു അനിരുദ്ധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement