ഗ്രീന്‍ പുല്ലൂര്‍ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചു

275

പുല്ലൂര്‍ : കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി സഹകരണവകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നു. അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ മരങ്ങളാണ് വെച്ച് പിടിപ്പിക്കുന്നത്. പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം പ്ലാവാണ് വെച്ച് പിടിപ്പിച്ചത്. ഈ വര്‍ഷം കശുമാവാണ് താരം. പദ്ധതിയുടെ പുല്ലൂര്‍ ബാങ്ക്തല ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ പഞ്ചായത്തംഗം കവിത ബിജുവിന് കശുമാവിന്‍തൈ കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ ഭരണസമിതി അംഗങ്ങളായ ടി.കെ.ശശി, രാജേഷ് പി.വി, കൃഷ്ണന്‍ എന്‍.കെ., സുജാത മുരളി, വാസന്തി അനില്‍കുമാര്‍, അനീഷ്, ഷീല ജയരാജ്, ഐ.എം.രവി, അനൂപ് പായമ്മല്‍, രാധാ സുബ്രഹ്മണ്യന്‍ സെക്രട്ടറി സപ്‌ന.സി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement