Sunday, May 3, 2026
31.9 C
Irinjālakuda

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ജാഫര്‍ യാത്രയായി

ഇരിങ്ങാലക്കുട : സ്വപ്‌ന സംരംഭം തുടങ്ങാന്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് വന്ന ജാഫര്‍ പ്രാരാബ്ധമേറി വീണ്ടും പ്രവാസത്തിലെത്തി അവിടെ വെച്ച് നിര്യാതനായി. ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി അഞ്ഞേലിയില്‍ ജാഫറിനാണ് (57) നാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. ഗള്‍ഫില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച സമ്പാദ്യവുമായി നാട്ടില്‍ ഒരു പശു ഫാം തുടങ്ങാം എന്ന മോഹവുമായി വന്ന ജാഫറിന് മോഹം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. നാല്‍പത് ലക്ഷം രൂപ കൈപ്പമംഗലം ചളിങ്ങാട് ആരംഭിക്കാനുദ്ദേശിച്ച ഫാമിനായിമുടക്കിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത പ്രദേശമായ കാക്കത്തുരുത്തിയില്‍ ഫാം ആരംഭിക്കുന്നതിനായി വീടും പറമ്പും പണയം വെച്ച് പൈസ കണ്ടെത്തുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം നിനച്ചിരിക്കാത്ത പ്രളയത്തില്‍ ഫാം പൂര്‍ണമായും നശിച്ചത്. കൂടാതെ വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് വരികയും ചെയ്തു. ബാധ്യതകള്‍ ഏറിയപ്പോള്‍ ജാഫര്‍ വീണ്ടും ഗള്‍ഫിലേക്ക് പോവുകയും ഒരു കഫ്തീരിയയില്‍ ജോലിക്ക് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഗള്‍ഫിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വെളുപ്പിന് മൃതദേഹം നാട്ടിലെത്തിക്കും. ഉച്ചയോടെ മാടായികോണത്തെ വീട്ടില്‍ എത്തിച്ചശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകീട്ടത്തോടെ ഖബറടക്കും. ഭാര്യ ഷൈന. മക്കള്‍ : നെഫിന്‍, നെജ. മരുമകന്‍: ഷംസാദ്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img