നൂറിന്റെ നിറവില്‍ -അഷ്ടമിച്ചിറ പി.ചന്ദ്രശേഖരവാരിയര്‍

ഇരിങ്ങാലക്കുട : നൂറിന്റെ നിറവില്‍ സര്‍വ്വ സൗഭാഗ്യ സമ്പന്നനായി ശാന്തനായി ജ്ഞാനിയായി ജീവിതയാത്ര തുടരുന്ന പി.ചന്ദ്രശേഖര വാരിയര്‍ തികച്ചും ജ്ഞാനവൃദ്ധന്‍ തന്നെയാണ്. പരസഹസ്രം ശിഷ്യഗണങ്ങളുടെ ആദരണീയനായ ആചാര്യനാണ്. സാരസ്വത കവിയാണ് വാരിയര്‍. ധാരാളം സ്‌ത്രോത്ര കാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള വ്യാകരണ പ്രസ്ഥാനത്തിന്റെ രചയിതാവാണ്. ‘കുമാരസംഭവം’, ‘രഘുവംശം’ എന്നീ മഹാകാവ്യങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘ചികുരബന്ധനം’ എന്നമഹാകാവ്യം രചിച്ചത് മഹാകവി പട്ടത്തിന് വാരിയര്‍ അര്‍ഹത നേടിയിട്ടുണ്ട്. ‘നാരായണീയം’, ‘ശ്രീമദ് ഭഗവത്ഗീത’ എന്നിവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മഹാകവി കുമാരനാശന്റെ ‘ലീല’ എന്ന കൃതിയുടെ വിവിര്‍ത്തനം ഇദ്ദേഹത്തിന്റെ സംസ്‌കൃത മലയാള ഭാഷാ വൈഭവത്തിന് ഉത്തമ ഉദാഹരണമാണ്. ശ്രീശങ്കരാചാര്യരുടെ ‘ഭജഗോവിന്ദം’ മലയാത്തിലേക്ക് പരിഭാഷപ്പെടുത്തിട്ടുണ്ട്. ‘കവ്യകൗതുകം’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്്.സംസ്‌കൃത പണ്ഡിതനായ വാരിയര്‍ തുമ്പൂര്‍ റൂറല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. 1974 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. മേല്‍പത്തൂര്‍ നാരായണ ഭട്ടപാദരുടെ ‘നാരായണീയം’ എന്ന മഹദ് ഗ്രന്ഥത്തിന്റെ ഭാഷാ വിവര്‍ത്തനം ഇപ്പോഴും വാരിയര്‍ സമാജം പ്രസിദ്ധീകരണമായ തീര്‍ത്ഥത്തില്‍ പ്രസിദ്ദീകരിച്ചു വരുന്നു. ബന്ധുക്കള്‍, നാട്ടുകാര്‍, സമാജം അംഗങ്ങള്‍ എന്നിവര്‍ ഇന്ന് ഞായറാഴ്ച അഷ്ടമിച്ചിറയില്‍ നടന്ന അദ്ദേഹത്തിന്റെ 100-ാം പിറന്നാളില്‍ പങ്കെടുത്തു. വാരിയര്‍ സമാജം ജില്ല സെക്രട്ടറി എ.സി.സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img