ഇരിഞ്ഞാലക്കുട : പിണ്ടിപ്പെരുന്നാളും ഷഷ്ഠി ഉല്‍സവവും അടക്കം മധ്യകേരളത്തില്‍ ഉല്‍സവകാലം പടിവാതുക്കലെത്തിയിട്ടും ഇരിഞ്ഞാലക്കുട നഗരത്തിലെ തെരുവുവിളക്കുകളിലേറെയും കണ്ണുതുറക്കാത്ത നിലയില്‍. മാസങ്ങളായിത്തുടരുന്ന ഈ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ ചൂട്ടുകത്തിച്ച് പ്രകടനം നടത്തി പ്രതിഷേധിച്ചു.തെരുവുവിളക്കുകള്‍ തകരാറിലായത് സംബന്ധിച്ച് പലതവണ പരാതിനല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍, ഉന്നതാധികാരസമിതി അംഗം അഡ്വ.സുബീഷ് ശങ്കര്‍ എന്നിവര്‍ പറഞ്ഞൂ.മഞ്ഞുകാലം ആയതോടെ പ്രധാനറോഡിലും ഇടവഴികളിലും ഇഴജന്തുക്കളുടെ ശല്യം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം പ്രഭാതസവാരിക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടായിരിക്കുന്നു. പ്രതിഷേധ സമരം ഷാജന്‍ വാവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷൈജോ ഹസ്സന്‍ അഡ്വ.സുബീഷ് പി.ശങ്കര്‍,ജോസ് കിഴക്കേപീടിക, സുരേഷ് വിജയന്‍, ശരത്ത് പോത്താനി, അരവിന്ദന്‍ നടവരമ്പ്, ജി.ദേവാനന്ദ്,മുരിയാട് അനില്‍, ഇമ്മാനുവേല്‍ ജോസ്,പ്രഭാകരന്‍, ജോര്‍ജ്ജ് ചിറ്റിലപ്പള്ളി, സുധീഷ് ചക്കുങ്ങല്‍ ജെഫ്രിന്‍ ജോസ്, ആന്റോ തട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍ : അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ചൂട്ടുകറ്റയുമായി കേരളജനപക്ഷത്തിന്റെ പ്രതിഷേധം
Advertisement