അറേബ്യന്‍ നാട്ടില്‍ മാത്രമല്ല ഇങ്ങ് ഇരിങ്ങാലക്കുടയിലുമുണ്ട് കായ്ക്കുന്ന ഈന്തപ്പനകള്‍

2306

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളിലാണ് ഈന്തപ്പനകള്‍ കായ്ച്ചു നില്‍ക്കുന്ന അപൂര്‍വ്വ ദൃശ്യം കാണാനാവുക,കേരളത്തിലും ഈന്തപ്പനകള്‍ പൂക്കുമോ എന്ന അതിശയത്തിലാണ് ഇരിങ്ങാലക്കുടക്കാര്‍.സ്‌ക്കൂള്‍ പൂന്തോട്ടത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷത്തോളമായി 9 വര്‍ഷത്തോളം പ്രായമുള്ള ഈന്തപ്പന ഇവിടെ നട്ടിട്ട്.ഏഴോളം ഈന്തപ്പനകളുള്ള പൂന്തോട്ടത്തില്‍ കഴിഞ്ഞ രണ്ടു തവണയും പൂത്തിരിന്നുവെങ്കിലും കായ്കള്‍ ഉണ്ടാകാതെ കരിഞ്ഞ് പോകാറാണ് പതിവ്.എന്നാല്‍ ഇത്തവണ ചൂട് കൂടിയതാകാം ഈന്തപ്പനകള്‍ കായ്ക്കാന്‍ കാരണമെന്ന് കരുതുന്നു.ഇരിങ്ങാലക്കുടയില്‍ പലയിടങ്ങളിലും ഈന്തപ്പനകള്‍ പൂത്തിരുന്നു.ഈന്തപ്പഴങ്ങള്‍ കായ്ച്ചു നില്‍ക്കുന്നതു കാണാന്‍ നിരവധി പേരാണ് ശാന്തിനികേതന്‍ സ്‌ക്കൂളിലേക്കെത്തുന്നത്.

Advertisement