Wednesday, July 16, 2025
24.4 C
Irinjālakuda

സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് സെന്റര്‍ നേതൃത്വം- കത്തീഡ്രല്‍ സിഎല്‍സി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ക്രമം തെറ്റിയ ജീവിതശൈലിയും വിഷാംശങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മൂലം നിരവധി മനുഷ്യരാണ് ഇന്ന് വൃക്ക രോഗത്തിനു വിധേയമാകുന്നത്. ജീവിതം ഒരു നിമിഷമെങ്കിലും അധികം ലഭിക്കുക എന്നുള്ളത് ഏതൊരു മനുഷ്യന്റെയും അഭിലാഷമാണല്ലോ. ഈ സാഹചര്യത്തിലാണ് കത്തീഡ്രല്‍ സിഎല്‍സി തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചികിത്സയും ഡയാലിസിസും മൂലം നിര്‍ധനരായ നിരവധി കുടുംബങ്ങളുടെ ഭദ്രതയാണ് ഇതുമൂലം തകര്‍ന്നിരിക്കുകയാണ.് അതിനാല്‍ ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡയാലിസിസ് പൂര്‍ണമായും സൗജന്യമായി നടത്തികൊടുക്കുക എന്നുള്ളതാണ് ഈ സെന്റര്‍ വഴി ലക്ഷ്യം വെക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിക്‌സ് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 16 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക. ഏകദേശം മുക്കാല്‍ കോടി (75 ലക്ഷം) രൂപ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഏകദേശം അത്രതന്നെ രൂപ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും. ചുരുക്കത്തില്‍ ഒന്നരകോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്. ഇരിങ്ങാലക്കുടയുടെയും സമീപപ്രദേശങ്ങളിലെയും നല്ലവരായ അഭ്യുദയകാംക്ഷികള്‍ മുഖേനയാണ് ഇതിനുള്ള പണം സമാഹരിക്കുന്നത്. ലോക സിഎല്‍സി ദിനമായ മാര്‍ച്ച് 24 ന് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കും. അന്നേദിവസം രാവിലെ 7.30 ന് നടക്കുന്ന ദിവ്യബലി മധ്യേ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്തില്‍നിന്നും ആദ്യ മെഷീനുള്ള തുക ഏറ്റുവാങ്ങും. ആശുപത്രിയില്‍ ഇതിനുള്ള സജ്ജീകരണം ഒരുക്കുന്നതിനുള്ള ആദ്യ വിഹിതം പോള്‍ മലയില്‍, എജി പോള്‍ എന്നിവരില്‍ നിന്നും ബിഷപ് ഏറ്റുവാങ്ങും. സെപ്റ്റംബര്‍ എട്ടിന് ഇതിന്റെ പണി പൂര്‍ത്തീകരിച്ച് പൂര്‍ണസജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുവാനാണ് തീരുമാനം. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, രക്ഷാധികാരികളായ അഡ്വ. എ.പി. ജോര്‍ജ്, എം.പി. ജാക്‌സന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്്. ടോമി, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത്, സെക്രട്ടറി ജോയ് പേങ്ങിപറമ്പില്‍, സെന്റ് വിന്‍സന്റ് ഡയബറ്റിക്‌സ് സെന്റര്‍ ഹോസ്പിറ്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുമ, കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോണ, മുന്‍ കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട്്്്, ജോസ്്് ജി. തട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫ്രാന്‍സീസ് കീറ്റിക്കല്‍, ഡോ. ഡൈന്‍ ആന്റണി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ  ജോണി പൊഴോലിപറമ്പില്‍, ആന്റു ആലേങ്ങാടന്‍, ജെയ‌സണ്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, സീനിയല്‍ സിഎല്‍സി പ്രസിഡന്റ് ക്ലിന്‍സ് പോളി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണു ഇതിനായി രൂപീകരിച്ചിരിക്കുന്നത്.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img