കെയര്‍ഹോം: ഓമനയ്ക്കും സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി

275

പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ‘കെയര്‍ഹോം’ പദ്ധതി പ്രകാരം പുല്ലൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒന്‍പതു വീടുകളില്‍ നാലാമത്തെ വീടിന്റെ ഗൃഹസമര്‍പ്പണം ഊരകം കറളിപ്പാടത്ത് വച്ച് നടന്നു.57 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ വീടിന്റെ സമര്‍പ്പണം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍ നിര്‍വ്വഹിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി.അജിത് മുഖ്യാതിഥി ആയിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് തത്തംപിള്ളി ,മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടെസ്സി ജോഷി,പുല്ലൂര്‍ വില്ലോജ് ഓഫീസര്‍ ബീന.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സപ്ന സി.എസ് പദ്ധതി അവലോകനം നടത്തി.ഭരണസമിതി അംഗങ്ങളായ രാജേഷ് പി.വി,ശശി.ടി.കെ,എന്‍.കെ.കൃഷ്ണന്‍,ഷീല ജയരാജ്,എ.എം രവീന്ദ്രന്‍,തോമസ് കാട്ടൂക്കാരന്‍ ,രാധ സുബ്രഹ്മണ്യന്‍, സുജാത മുരളി,അനൂപ് പായമ്മല്‍,അനീഷ് നമ്പ്യാരുവീട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ്  പ്രസിഡണ്ട് കെ.സി ഗംഗാധരന്‍ സ്വാഗതവും ഭരണസമിതി അംഗം വാസന്തി അനില്‍കുമാര്‍ നന്ദി പറഞ്ഞു.

Advertisement