താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂള്‍ രജത ജൂബിലിയുടെ നിറവില്‍

323

ഇരിങ്ങാലക്കുട-ഇരിഞ്ഞാലക്കുടയുടെ വിദ്യാഭാസരംഗത്തു ഉജ്ഞ്വലമായി ശോഭിച്ചു നില്‍ക്കുന്ന , 1995 -ല്‍ സ്ഥാപിതമായ വിദ്യാലയമാണ് താണിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സി .ബി .എസ് .ഇ വിദ്യാഭ്യാസസമ്പ്രദായം പിന്തുടരുന്ന വിമല സെന്‍ട്രല്‍ സ്‌കൂള്‍. സ്‌കൂളിന്റെ വിജയഗാഥയുടെ 25 ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ തുടക്കം കുറിക്കുന്നതിനായി ചേര്‍ന്ന യോഗം ഇരിഞ്ഞാലക്കുട രൂപത ജനറല്‍ വികാരി ഫാദര്‍ .ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ,പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി അധ്യക്ഷത വഹിച്ചു.സ്‌കൂളിന്റെ ആദ്യ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി പുല്ലന്‍ ,ആദ്യ സ്ഥാപകയായ കോണ്‍വെന്റ് മദര്‍ മദര്‍ ജോര്‍ജീന, ആദ്യ അദ്ധ്യാപിക മേഴ്‌സി ടി. ജി ,ആദ്യ ഡ്രൈവര്‍ ലോനപ്പന്‍,ആദ്യ അനധ്യാപിക റീന ബാബു,പി. ടി. എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ,വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സോമന്‍ നമ്പ്യാര്‍ ,പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി നിഖില്‍ പാലത്തിങ്കല്‍,എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. സ്‌കൂളിന്റെ സ്ഥാപനത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ച പി .കെ വര്‍ഗീസ്, റിട്ടയേര്‍ഡ് എസ്. ഐ ആയിരുന്ന നിര്യാതനായ ജോര്‍ജ് നായങ്കരക്കു വേണ്ടി അദ്ദേഹത്തിന്റെ പത്നി ജാന്‍സി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രജത ജൂബിലി വിളംബരം ചെയ്തുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ സൈക്കിള്‍ റാലി,വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ ജില്‍സണ്‍ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് , വന്ദേമാതരം ഗാനത്തിനൊത്തുള്ള മനുഷ്യ പിരമിഡ് പ്രദര്‍ശനവും ഉണ്ടായിരുന്നു. ജൂബിലി ഗാനം ,ജൂബിലി നൃത്തം തുടങ്ങിയവയും കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഞ്ജയ് എം വരച്ച ലോഗോക്കുള്ള സമ്മാനദാനം . ഫാദര്‍ ജില്‍സണ്‍ പയ്യപ്പിള്ളി നിര്‍വഹിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി വില്‍ഫിന്‍ വില്‍സണ്‍ എഴുതിയ കവിതകളുടെ പുസ്തക പ്രകാശനം വൈസ്- പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ്‌ലി നിര്‍വഹിച്ചു.രക്ഷകര്‍ത്താക്കള്‍ക്കുള്ള ഉത്ബോധന പരിശീലന ക്ലാസും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും രജത ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. പൂര്‍വ്വവിദ്യാര്‍ത്ഥിയായ നിഖില്‍ പാലത്തിങ്കല്‍,
പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പൂര്‍വവിദ്യാര്‍ഥി ഉമാശങ്കര്‍ ലോഗോ ആലേഖനം ചെയ്ത ഉപഹാരം സ്‌കൂളിന് സമര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദിജ ജോണ്‍സണ്‍ സ്വാഗതവും ക്യാപ്റ്റന്‍ സോമന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

 

Advertisement