മുസ്ലീം ലീഗിന്റെ പേര് നിരോധിക്കണം : യൂജിന്‍ മോറേലി

ഇരിങ്ങാലക്കുട : രാഷ്ട്രീയ പാര്‍ട്ടികള്‍ മത-സാമുദായിക സംഘടനകളുടെ പേര് കൂട്ടി ചേര്‍ത്ത് ഉപയോഗിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.ഒരു മത വിഭാഗത്തെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നു എന്ന ധ്വനി ഉയര്‍ത്തുന്നതിനാല്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരിലെ മുസ്ലീം ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. പാര്‍ട്ടിയുടെ ഇരിഞ്ഞാലക്കുട നിയോജക മണ്ഢലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിന്‍സെന്റ് ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തൈവളപ്പില്‍, ജോര്‍ജ്ജ് കെ.തോമസ്, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, കാവ്യപ്രദീപ്, ജോയ് എം.ഡി., ജോസ് എം.എല്‍., ബെന്നി പൊയ്യാറ, വി.ജി.രാജന്‍, ഐ.എല്‍.തോമസ്, റിജോയ് പി.ജെ., ആന്റണി കോങ്കോത്ത്, ആന്റു ടി.ടി., വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റായി വാക്‌സറിന്‍ പെരെപ്പാടനെ യോഗം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.എല്‍.ഡി.എഫ് ജില്ലാ ജാഥയും കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനവും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img