പുസ്തകോത്സവം ലോഗോ മത്സരം 3001 രൂപ സമ്മാനം

364
Advertisement

ഇരിങ്ങാലക്കുട : സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു പ്രവര്‍ത്തിക്കുന്ന സേവ് ഇരിങ്ങാലക്കുട ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലാദ്യമായി ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവമായ ‘ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്റെ ‘ ഭാഗമായി മത്സരാടിസ്ഥാനത്തില്‍ ലോഗോ ക്ഷണിക്കുന്നു. ഫെബ്രുവരി 25ന് മുമ്പായി ലോഗോ ഇമെയില്‍ വിലാസത്തില്‍ ലഭിക്കണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 3001 രൂപ സമ്മാനം നല്‍കുമെന്നും സേവ് ഇരിങ്ങാലക്കുട ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി അഡ്വ: പി ജെ ജോബി, ജനറല്‍ കണ്‍വീനര്‍ മനീഷ് അരിക്കാട്ട്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഹസന്‍കോയ, എന്നിവര്‍ അറിയിച്ചു. ഇമെയില്‍ : saveirinjalakuda@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് 8921385570 , 9349001932

 

Advertisement