ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കംപ്യൂട്ടേഷനല്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍

300

കെ എസ് സി എസ് ടി ഇ യുടെ സഹകരണത്തോടെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാര്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ .ഡോ.എം ആര്‍ പ്രതാപചന്ദ്രക്കുറിപ്പ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി .ഇസബെല്‍ ,രസതന്ത്ര വകുപ്പ് മേധാവി ഡോ.ജെസ്സി ഇമ്മാനുവല്‍ ,സെമിനാര്‍ കണ്‍വീനര്‍ ഡോ.ബിബിത ജോസഫ് ,തൃശൂര്‍ സെന്റ് തോമസ് കോളേജ് രസതന്ത്ര വകുപ്പ് മേധാവി ഡോ.ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.ഈ വര്‍ഷം വിരമിക്കുന്ന രസതന്ത്ര വകുപ്പ് മേധാവി ഡോ.ജെസ്സി ഇമ്മാനുവലിനെ സെമിനാറില്‍ ആദരിച്ചു.കോഴിക്കോട് എന്‍ ഐ റ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പരമേശ്വര്‍ എന്‍ പി ,കേരള യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജയശ്രീ ഇ ജി ,ഐസര്‍ കൊല്‍ക്കത്ത നാഷണല്‍ പോസ്റ്റ് ഡോക്റ്ററല്‍ ഫെല്ലോ ഡോ.ശ്രീജിത്ത് എസ് ,പാലക്കാട് ഐ ഐ റ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുസ്മിതാഡേ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു

 

Advertisement