അവിട്ടത്തൂര്‍ : ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് കൊടിയേറി. 19 ന് ആറാട്ടോടുകൂടി സമാപിക്കും. 10ന് സന്ധ്യക്ക് നങ്ങ്യാര്‍കൂത്ത്, കാവ്യകേളി, അക്ഷരശ്ലോകം, രാത്രി 8.30 ന് നൃത്തനൃത്ത്യങ്ങള്‍ 10.30 ന് കൊടിപുറത്ത് വിളക്ക്. 11 ന് സന്ധ്യക്ക് മൃദംഗമേള, നൃത്തനൃത്ത്യങ്ങള്‍. 12 ന് 7 മണിക്ക് കൈക്കൊട്ടിക്കളി, ഡാന്‍സ് 13 ന് 7 മണിക്ക് ഡോ.കഞ്ഞാങ്ങാട് രാമചന്ദ്രനും, ശ്രുതി സുരേഷും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ 14 ന് സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങള്‍, കഥകളി. 15 ന് പ്രദീപ് പള്ളുരുത്തി, ഗോവിന്ദ് എന്നിവര്‍ അവതരിപ്പിക്കുന്ന മധുര ഗാനസന്ധ്യ. 16 ന് ഉത്സവബലി, സന്ധ്യക്ക് ഓട്ടന്‍തുള്ളല്‍, 17 ന് വലിയ വിളക്ക്, പഞ്ചാരിമേളം, ഗാനമേള, വിളക്കെഴുന്നള്ളിപ്പ്. 18 ന് പള്ളിവേട്ട, ശീവേലി, പത്മശ്രീ പെരുവനം കുട്ടന്‍ മാരാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, തായമ്പക, പഞ്ചവാദ്യം, പാണ്ടിമേളം. പത്താം ദിവസമായ 19 ന് ശനിയാഴ്ച ആറാട്ട്, രാവിലെ ക്ഷേത്രകുളമായ അയ്യന്‍ച്ചിറയിലേക്ക് ആറാട്ടെഴുന്നെള്ളിപ്പ്. 11ന് കൊടിക്കല്‍ പറ തുടര്‍ന്ന് ആറാട്ട് കഞ്ഞി. എന്നിവ ഉണ്ടായിരിക്കും.
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി
Advertisement