ദേവീ ആരാധനയിലൂടെ സ്ത്രീശക്തി തിരിച്ചറിയുക: ആര്‍.രാമാനന്ദ്

513

അരിപ്പാലം: ദേവീ ആരാധനയിലൂടെ സ്ത്രീകളില്‍ കൂടി കൊള്ളുന്ന ശക്തിവിശേഷത്തെ തിരിച്ചറിയുകയും, പുരുഷന്‍ ശിവ സങ്കല്പമാണെന്ന് തിരിച്ചറിയണമെന്ന് ജെ.എന്‍.യു.ഗവേഷകന്‍ ആര്‍.രാമാനന്ദ്. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹാ യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമെന്നത് സ്ത്രീകളില്‍ കുടികൊള്ളുന്ന ശക്തിയെ തിരിച്ചറിയിപ്പിക്കുകയും അവളെ അംഗീകരിക്കുകയുമാണ് വേണ്ടത് സ്ത്രീയെന്നത് ശക്തി സ്വരൂപം തന്നെയാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിചാര സത്രം ദേവി ഭാഗവത പ്രചാരകന്‍ ആചാര്യ രഘുനന്ദനന്‍ ഉദ്ഘാടനം ചെയ്തു.കുമാരി. ആദിത്യ ലക്ഷ്മി അധ്യക്ഷത വഹിച്ചു കോ.ഓര്‍ഡിനേറ്റര്‍ കെ.കെ.ബിനു ആമുഖ പ്രഭാഷണം നടത്തി കണ്‍വീനര്‍ പി.കെ.നന്ദനന്‍, ട്രഷറര്‍ കണ്ണന്‍ കോമ്പാത്ത്, മാസ്റ്റര്‍ ധ്യാന്‍, കുമാരി ഐശ്വര്യ, മാസ്റ്റര്‍ വിപിന്‍ എന്നിവര്‍ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകള്‍ക്ക് ആചാര്യ ഓ.വേണുഗോപാല്‍, വസന്ത സുന്ദരന്‍ എന്നിവര്‍ നേതൃത്വo വഹിച്ചു. ക്ഷേത്രത്തില്‍ മഹാഗണപതിഹവനം, നിറമാല ചുറ്റുവിളക്ക്, ഭക്തിനിര്‍ഭരമായ പൂമൂടല്‍ എന്നിവ നടന്നു.ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പടിയൂര്‍ വിനോദ് ,അബീഷ് കയ്പമംഗലം, നിതീഷ് കരുവന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement