Friday, April 3, 2026
26.9 C
Irinjālakuda

വീടുകയറി ആക്രമണം യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട-പൊറത്തുശ്ശേരി കുറുപ്പത്ത് വീട്ടില്‍ അജിത്ത് എന്നയാളെ ഈ മാസം 1 -ാം തിയ്യതി രാത്രി 10 മണിക്ക് വീട്ടില്‍ കയറി വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രജീഷിനെ ഇരിങ്ങാലക്കുട SI CV ബിബിനും ആന്റീ ഗുണ്ടാസ്‌ക്കാഡ് അംഗങ്ങളും ചേര്‍ന്ന് തൃശ്ശൂരില്‍ നിന്നും പിടികൂടി.അറസ്റ്റിലായ പ്രജീഷിനെ കോണത്തുകുന്ന് ഭാഗത്തുള്ള ഗുണ്ടാസംഘത്തില്‍ പ്പെട്ട ചിലര്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ അയല്‍വാസി ആയ അജിത്ത് പ്രജീഷിനെ സഹായിച്ചില്ലെന്ന കാരണത്താലാണ് അജിത്തിനെ ആക്രമിച്ചത്.അജിത്തിനെ ക്രൂരമായി മര്‍ദ്ധിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച അജിത്തിന്റെ അമ്മ അമ്മിണിയേയും, അച്ഛന്‍ അശോകനേയും ഗുണ്ടാസംഘങ്ങള്‍ ആക്രമിച്ച് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.ഗുണ്ടാആക്രമണത്തില്‍ അജിത്തിന്റെ ഇടതു കൈയ്ക്കും, അമ്മ അമ്മിണിയുടെ വലതുകൈയ്യിനും ഗുരുതര മുറിവുപറ്റിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ Mk സുരേഷ് കുമാറിന്റെ നേത്യത്തത്തില്‍ ആന്റീ ഗുണ്ടാ സ്‌കാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.പിടിയിലായ ഒന്നാം പ്രതി യെ തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട പ്രതി പോലീസിനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും, ലോഡ്ജിന്റെ ഒന്നാം നിലയില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രതിയെ സാഹസികമായി കീഴ്‌പെടുത്തുകയായിരുന്നു.വീടു കയറി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും. ആഢംഭര വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഓട്ടോ ഡ്രൈവറാറായ പ്രതി പ്രജീഷിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബലാത്സoഗ കേസ്സും , പുതുക്കാട് പോലീസ് സ്റ്റേഷനില്‍ 2015 വര്‍ഷത്തില്‍ ഓട്ടോയിലെ യാത്രക്കാരനായ വാദ്യ വിദഗ്ദ നെ രാത്രിയില്‍ കത്തികാണിച്ച് ഭീഷണിപെടുത്തി സ്വര്‍ണ്ണമാലയും , മോതിരവും തട്ടിയെടുത്ത കേസും , ഇരിങ്ങാലക്കുട ,കാട്ടൂര്‍ , തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകള്‍ നിലവിലുണ്ട്.ആക്രമണത്തിനുണ്ടായിരുന്ന മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു.ഈ ആക്രമണത്തില്‍ പ്രതിയായ അസ്മിന്‍ എന്നയാളെ ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍പ് പോലീസ് പിടികൂടി ജയിലില്‍ കഴിഞ്ഞുവരികയാണ്,ആന്റീ ഗുണ്ടാസ്‌ക്കാഡ് അംഗങ്ങളായ സീനിയര്‍ സി പി ഒ മുരുകേഷ് കടവത്ത്, സുനീഷ്. കെ. വി. മനോജ്. എ കെ. രാഹുല്‍ എ .കെ . ജിജിന്‍. വൈശാഖ്. എം.എസ്സ്.
എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img