ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം നവംബര്‍ 10 ന് വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും .രാവിലെ 9 ന് കേളികൊട്ട് .9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി രക്ഷാധികാരി ഡോ.രാജന്‍ ഗുരുക്കള്‍ ദീപ പ്രജ്വാലനം നടത്തുന്ന സെമിനാര്‍ ശ്രീ കൂടല്‍മാണിക്യം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്യും .കോരമ്പത്ത് ഗോപിനാഥന്റെ ആമുഖത്തോടെ വാദ്യപദ്ധതിയുടെ വ്യാകരണം എന്ന വിഷയത്തില്‍ കരിയന്നൂര്‍ നമ്പൂതിരി പ്രബന്ധാവതരണം നടത്തുന്നതാണ് .ഉച്ചയ്ക്ക് ശേഷം 3 ന് പല്ലാവൂര്‍ സ്മൃതിയില്‍ ഡോ.ഏ .എന്‍ കൃഷ്ണന്റെ ആമുഖത്തോടെ പല്ലാവൂര്‍ പെരുമ,പ്രയോഗങ്ങളിലൂടെ എന്ന വിഷയത്തില്‍ കെ ബി രാജാനന്ദ് പ്രബന്ധാവതരണം നടത്തുന്നതാണ് .5 ന് സാംസ്‌ക്കാരിക സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ,പ്രൊഫ കെ യു അരുണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനവും സാംസ്‌ക്കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും .2018 ലെ തൃപ്പേക്കുളം പുരസ്‌ക്കാരം പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ക്കും ,പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കും മന്ത്രി സമര്‍പ്പിക്കും .കീര്‍ത്തി പത്ര സമര്‍പ്പണം സാംസ്‌ക്കാരിക വകുപ്പു ഡയറക്ടര്‍ ടി ആര്‍ സദാസിവന്‍ നായരും കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ടി കെ നാരായണന്‍ അനുഗ്രഹപ്രഭാഷണവും ,പല്ലാവൂര്‍ സ്മൃതി പ്രഭാഷണം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായരും ,തൃപ്പേക്കുളം സ്മൃതി പ്രഭാഷണം കാലടി കൃഷ്ണയ്യരും നടത്തും.വിശിഷ്ട സാന്നിദ്ധ്യങ്ങളായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് ,കലാമണ്ഡലം നിര്‍വ്വാഹക അംഗം എന്‍ ആര്‍ ഗ്രാമപ്രകാശ് ,ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ എന്നിവര്‍ പങ്കെടുക്കും .കലാമണ്ഡലം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ നാരായണനും 2017 ലെ കേരളസര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസക്കാര ജേതാവ് അന്നമനട പരമേശ്വര മാരാര്‍ക്കും 2017 ലെ കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കുനിശ്ശേരി ചന്ദ്രനും ,പ്രസിദ്ധ മൃദംഗം ആര്‍ട്ടിസ്റ്റ് കെ എസ് സുധാമനും സമിതിയുടെ സ്വീകരണം നല്‍കും.ഗുരുദക്ഷിണ സമര്‍പ്പണം തലമുതിര്‍ന്ന ശാസതാംപാട്ട് കലക്കാരനായ ആനന്ദപുരം പി കൃഷ്ണന്‍കുട്ടി പണിക്കരെയും ,നാഗസ്വരം -തകില്‍ കലാക്കാരന്മാരായ പി ആര്‍ സുകുമാരന്‍ ,വി പ്രഭാകരന്‍ നായര്‍ ,പുള്ളുവന്‍ പാട്ട് കലാക്കാരിയായ തിരുവള്ളക്കാവ് സുഭാഷിണി എന്നിവരെയും ആദരിക്കും.ശേഷം പ്രസിദ്ധ തായമ്പക കലാക്കാരന്മാരായ മട്ടന്നൂര്‍ ശിവരാമന്‍ ,കലാനിലയം ഉദയന്‍ നമ്പൂതിരി ,മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവരുടെ തൃത്തായമ്പക അരങ്ങേറും.പത്രസമ്മേളനത്തില്‍ ഡോ.രാജന്‍ ഗുരുക്കള്‍ ,കാവനാട്ട് രവി നമ്പൂതിരി ,കലാമണ്ഡലം ശിവദാസ് ,അജയ്‌മേനോന്‍ ,നീരജ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു
താളവാദ്യ മഹോത്സവം നവംബര്‍ 10 ന്
Advertisement