ബസ് സ്റ്റാന്റിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

450

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിലെ പഴയ ബില്‍ഡിംങ്ങിലേയ്ക്ക് കയറുന്ന കാട്ടൂര്‍ റോഡിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.സ്റ്റാന്റിലെ പോലിസ് എയ്ഡ് പോസ്റ്റിന് മുന്നിലാണ് പകല്‍ മുഴുവനും കാല്‍നട യാത്രക്കാര്‍ക്ക് സ്റ്റാന്റിലേയ്ക്ക് കയറാന്‍ സാധിക്കാത്തവിധം ബൈക്ക് പാര്‍ക്കിംങ്ങ് നടത്തുന്നത്.പോലീസ് നോപാര്‍ക്കിംങ്ങ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും മതിയായ രീതിയില്‍ പിഴ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഈ ബോര്‍ഡിന് ചുവട്ടില്‍ വരെ പാര്‍ക്കിംങ്ങ് നടത്തുന്നുണ്ട്.സ്ത്രികളുടെ വിശ്രമമുറിയിലേയ്ക്ക് കടക്കുന്നതിനും ഈ വഴിയാണ് ഉപയോഗിക്കുന്നത്.സ്റ്റാന്റിലേയ്ക്ക് കയറാതേ പോകുന്ന ബസുകള്‍ ഇവിടെയാണ് യാത്രക്കാരെ ഇറക്കാറുള്ളത്.ബൈക്കുകള്‍ പാര്‍ക്കിംങ്ങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റാന്റ് ചുറ്റി അകത്തേയ്ക്ക് പ്രവേശിക്കേണ്ട അവസ്ഥയാണ് ഉള്ളത്.അനധികൃത പാര്‍ക്കിംങ്ങുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശക്തി സാംസ്‌ക്കാരിക വേദി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കീഴുത്താണ് അദ്ധ്യക്ഷനായിരുന്നു.എം കെ മോഹനന്‍,പി മുരളിധരന്‍,പി രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement