കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ തുടക്കമായി

393

മാള-ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മാള ആഥിത്യമരുളുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ പുരുഷ വോള്‍ളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട,എസ്.എന്‍.കോളേജ് ചേളന്നൂര്‍, ഇ.എം.ഇ.എ.കോളേജ് കൊണ്ടോട്ടി, എന്‍എസ്എസ് കോളേജ് നെന്മാറ, നൈപുണ്യ കോളേജ് തൃശൂര്‍, എം.ഇ.എസ് അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍ , ഐഡിയല്‍ കോളേജ് കുറ്റ്യാടി, WMO മുട്ടില്‍ കോളേജ് വയനാട് എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ഫുട്‌ബോള്‍ കോച്ച് ശ്രീ. ടി.കെ.ചാത്തുണ്ണി നിര്‍വഹിച്ചു. യോഗത്തില്‍ ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ.വക്കച്ചന്‍ താക്കോല്‍ക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ജോസ് കണ്ണമ്പിള്ളി, ശ്രീ.ബെന്നി കളപ്പുരക്കല്‍, ശ്രീ.ബെന്നി ജോണ്‍ അയിനിക്കല്‍, ശ്രീ.ബേബി വി.ഡി., ശ്രീ.ജോജി ചന്ദ്രന്‍ (ഡയറക്ടര്‍), എന്നിവര്‍ സംസാരിച്ചു.
നാളെ രാവിലെ 7 മണിക്കും 9 മണിക്കും രണ്ടു കോര്‍ട്ടുകളിലുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എസ്.എന്‍.കോളേജ് ചേളന്നൂര്‍- നൈപുണ്യ കോളേജ് തൃശൂര്‍ ആയും അസ്മാബി കോളേജ്-എന്‍എസ്എസ് കോളേജ് നെന്മാറ ആയും .ഇ.എം.ഇ .എ.കോളേജ് ഐഡിയല്‍ കോളേജുമായും , ക്രൈസ്റ്റ് കോളേജ് -വയനാട് മുട്ടില്‍ കോളേജുമായും മാറ്റുരക്കും. വൈകീട്ട് 3 മണിക്ക് ആദ്യ സെമി ഫൈനല്‍ മത്സരവും , 4 മണിക്ക് രണ്ടാമത്തെ സെമി ഫൈനല്‍ മത്സരവും നടക്കും. 13 നു കാലത്തു 7 മണിക്ക് ലൂസേഴ്‌സ് ഫൈനല്‍ മത്സരവും 9 മണിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരവും നടക്കും. 11 മണിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ടീം സെലെക്ഷന്‍ ട്രയല്‍സ് നടക്കുന്നതാണ്

 

Advertisement