സംസ്ഥാനത്ത് ആദ്യമായി പ്രളയാനന്തര സര്‍വ്വേയുമായി ഇ.കെ.എന്‍ കേന്ദ്രം പടിയൂരില്‍

391

പടിയൂര്‍: പ്രളയാനന്തരമുള്ള സാമൂഹ്യ സാമ്പത്തിക സര്‍വ്വേ കേരളത്തിലാദ്യമായി ഇരിങ്ങാലക്കുടയിലെ പടിയൂര്‍ പഞ്ചായത്തില്‍ നടന്നു.പ്രളയത്തെ തുടര്‍ന്നുള്ള നാശ നഷ്ടങ്ങള്‍ ,ആരോഗ്യപ്രശ്‌നങ്ങള്‍,പ്രളയാനന്തര നടപടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പുനര്‍ നിര്‍മ്മാണ പ്രക്രിയ ,ഫ്‌ളഡ് മാപ്പിങ്ങ്,പ്രളയാന്തര പദ്ധതി രൂപീകരണം എന്നിവ ലക്ഷ്യമാക്കിയുള്ള സാമൂഹിക സാമ്പത്തിക സര്‍വ്വേയാണ് കേരളത്തിലാദ്യമായി ഇരിങ്ങാലക്കുടയിലെ പടിയൂര്‍ പഞ്ചായത്തില്‍ നടന്നത്.ഇ.കെ.എന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഗവേഷണത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത്,ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്,ക്രൈസ്റ്റ് കോളേജ്,കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ഞൂറോളം വരുന്ന വളണ്ടിയര്‍മാര്‍ ഒറ്റ ദിവസം കൊണ്ടാണ് സര്‍വ്വേ നടത്തുന്നത്.പഞ്ചായത്ത് പ്രസിഡണ്ട് സി.എസ്.സുധന്‍,ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍ ഇ.കെ.എന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ട് പ്രൊഫ.എം.കെ. ചന്ദ്രന്‍ ,ഇ.കെ.എന്‍ കേന്ദ്രം സെക്രട്ടറി വിജയകുമാര്‍ ,ട്രഷറര്‍ ലക്ഷ്മണന്‍ ,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ബിജു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ വിശ്വംഭരന്‍ ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement