Thursday, July 23, 2026
24.8 C
Irinjālakuda

വധശ്രമം പ്രതി കണ്ണായി ഡേവിസിന് 5 വര്‍ഷം തടവുശിക്ഷ.

ഇരിങ്ങാലക്കുട:പുത്തന്‍ചിറ:കൊരട്ടി-അന്നനാട് സ്വദേശി പണിക്കവീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുത്തന്‍ചിറ കണ്ണായി ഡേവിസ്സിനെതിരെ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.ഷൈന്‍ ആണ് ശിക്ഷവിധിച്ചത്.2014-ല്‍ പുത്തന്‍ചിറയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ പാടശേഖരത്തിന് സമീപത്തെ വസ്തു ഉടമയായ സിന്ധുവിനാണ് വെട്ടേറ്റത്. സിന്ധുവിന്റെ തറവാട്ടു വഹകളിലൂടെ വഴി വെട്ടുവാന്‍ അനുവദിക്കാത്തതാണു പ്രതിയെ പ്രകോപിതനാക്കിയത്. പ്രതിയുടെ ആക്രമണത്തില്‍ ഭയന്നോടിയ സിന്ധുവിനെ പിന്‍തുടര്‍ന്നു മുടിചുറ്റിപ്പിടിചു താഴെയിട്ടശേഷം വാളുകൊണ്ടു പ്രതി വെട്ടുകയായിരുന്നു തലയോട്ടിയിലും തടുത്തപ്പോള്‍ കൈയ്യിലും മാരകമായി പരുക്കേറ്റ സിന്ധുവിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈയ്യുടെ ആകൃതി മാത്രമേ വീണ്ടെടുക്കാന്‍ പറ്റിയുള്ളൂ. തടുക്കാന്‍ ചെന്ന ഭര്‍ത്താവ് ബാബുവിനേയും പ്രതി ആക്രമിച്ചിരുന്നു. ഒളിവില്‍ പോയ പ്രതിയെ മാള പോലീസ് എസ്സ് ഐ . സചിന്‍ ശശി അറസ്റ്റ് ചെയ്ത് ആയുധം കണ്ടെടുത്തത് സുപ്രധാന തെളിവായിരുന്നു. ക്രിമിനല്‍ കേസ്സിനു പുറമെ പരിക്കേറ്റ സിന്ധു പിന്നീട് 23.5 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് അഡ്വക്കേറ്റ് പി. ആര്‍ .ആനന്ദന്‍ മുഖേനഫയലാക്കിയ നഷ്ട പരിഹാര കേസില്‍ പ്രതി ഡേവിസ്സിന്റെ വസ്തു വഹകള്‍ കോടതി 23.5 ലക്ഷം സംഖ്യക്കു ജപ്തി ചെയ്തിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ ചില സാക്ഷികള്‍ കൂറുമാറുകയും ഒരു ദൃക്സാക്ഷി മരണപ്പെടുകയും ചെയ്തിരുന്നു. മുന്‍പു പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍പ്രതിയായിരുന്ന ഡേവിസ്സിന് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമായാണ്. പ്രതി മുന്‍ ബോഡി ബില്‍ഡര്‍ ചാമ്പ്യനും കോണ്‍ട്രാക്ക്റ്ററുമാണ്. വധശ്രമം തടഞ്ഞു നിറുത്തി ആയുധംകൊണ്ടു മാരകമായ പരുക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ക്ക് ഒട്ടാകെ 9 വര്‍ഷവും9 മാസവും ആണു ശിക്ഷകള്‍. പ്രോസിക്യൂഷനു വേണ്ടി പി. ജെ. ജോബി, ജിഷ ജോബി, ശിശിര്‍, ആള്‍ജോ പി. ആന്റണി എന്നീ അഭിഭാഷകര്‍ ഹാജരായി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img