Sunday, May 24, 2026
24.9 C
Irinjālakuda

ആറാട്ടുപുഴയിലെ പൊട്ടിയ ബണ്ട് ഗതാഗതയോഗ്യമാക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു.

ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ പെട്ട കരുവന്നൂരില്‍ നിന്നും ആറാട്ടുപുഴയിലേയ്ക്കുള്ള ബണ്ട് റോഡ് പൊട്ടിയ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അറിയിച്ചു.ബണ്ട് റോഡിന്റെ പൊട്ടിയ ഭാഗം വീണ്ടും സന്ദര്‍ശനം നടത്തിയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ ബണ്ട് റോഡ് ഗതാഗത യോഗ്യമാക്കും. കരുവന്നൂര്‍ പുഴയുടെ വടക്കെ തീരത്തുള്ള ബണ്ട് റോഡാണിത്.വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ഫ്രാന്‍സീസ്, ചേര്‍പ്പ് ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സുജിത സുനില്‍ കുമാര്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ലത ഗോപിനാഥന്‍, മുന്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍ , വല്ലച്ചിറ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ ശുഭ, വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ എം.ഭാനുമതി, പരിസരവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.544, 66 എന്നീ ദേശീയ പാതകളെ നേരിട്ട് ബന്ധിപ്പിക്കുന്നതും ഏറ്റവും ദൂരം കുറഞ്ഞതുമായ ബണ്ട് റോഡാണ് ഇത്.2.2 കിലോമീറ്റര്‍ ദൂരമുള്ള ഈ ബണ്ട് റോഡ് ആറാട്ടുപുഴ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒന്നര കോടി രൂപ ചെലവില്‍ 2007ലാണ് പുനര്‍ നിര്‍മ്മാണം നടത്തിയത്.ബണ്ട് റോഡ് പൊട്ടി ഗതഗതായോഗ്യമല്ലാതായതോടെ നേഴ്‌സറി കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളും പൊതു ജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ യാത്രാ ദുരിതത്തിലാണ്. കിലോമീറ്റര്‍ വളഞ്ഞാണ് ഇവര്‍ നിലവില്‍ യാത്ര ചെയ്തു വരുന്നത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img