ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക് നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍ക്കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷണം ചെയ്തതിന് ശേഷം ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി. മണ്ഡപത്തില്‍ വെച്ച് പൂജിച്ച കതിര്‍ ക്ഷേത്രത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ പത്തായപ്പുരയിലും, കൊട്ടിലാക്കല്‍ ദേവസ്വം ഓഫീസിലും നെല്‍ക്കതിര്‍ കെട്ടുകയും ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വിതരണം ചെയ്യുകയും ചെയ്തു.നെല്‍ക്കതിര്‍ വാങ്ങാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ ഇല്ലംനിറയ്ക്കുള്ള കതിര്‍കറ്റകള്‍ കൊയ്തത് സംഗമേശ്വ ഭൂമിയായ കൊട്ടിലാക്കല്‍ പറമ്പില്‍ നിന്നാണ്. കൂടല്‍മാണിക്യ സ്വാമിയുടെ അനുഗ്രഹത്താല്‍ വരും വര്‍ഷത്തില്‍ നല്ല വിളവുണ്ടാകുന്നതിനും കൃഷിയിലേര്‍പ്പെട്ടവര്‍ക്കെല്ലാം അതിന്റെ ലാഭം ലഭിക്കും എന്നതാണ് ഇല്ലംനിറയുടെ വിശ്വാസം
കൂടല്‍മാണിക്യം,അയ്യങ്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
Advertisement