ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ (Ecpatia spiculivalva) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ എൻ്റമോ ടാക്സോണമി ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജോസ്‌ലിൻ ട്രീസ ജേക്കബും ഗവേഷണ മോധാവിയും, ജന്തുശാസ്ത്ര വിഭാഗം അസ്സി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നിൽ. പാലാക്കാട് ജില്ലയിൽ നെല്ലിയാമ്പതി വനമേഖലയിൽ നിന്നാണ് നിശാശലഭത്തെ ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയ്ക്കു പുറമെ തായിലണ്ടിലുമാണ് ഇവയെ കാണപ്പെടുന്നത്. ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടി ആൺ നിശാശലഭത്തിൻ്റ വിശദമായ ടാക്സോണമിക് വിവരണം ഈ പഠനത്തിൽ നൽകിയിട്ടുണ്ട്. ഇവയുടെ കണ്ടെത്തലോടെ, പതിനേഴോളം സ്പിഷീസുകൾ ഉൾപ്പെടുന്ന ഈ ജെനുസ്സിൽ ആകെ രണ്ട് ഇനം മാത്രമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്.
അന്തരാഷ്ട്ര ജേർണലും, സ്കോപ്പസ് ഇൻഡക്സഡുമായ ശിലാപിൻ്റെ (Shilap) സെപ്തംബർ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധിക്കരിച്ചിട്ടുള്ളത്




