ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഒന്നാം പ്രതിയായ മിൽജോയെ 2025 ജൂലൈ 3 ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
ഈ കേസിലെ ഒളിവിൽ പോയ പ്രതികളായ കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ 30 വയസ് എന്നിവർ ആനന്ദപുരം എന്ന സ്ഥലത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് അബ്ദുൾ ഷാഹിദിനെയും, നിഖിലിനെയും അറസ്ററ് ചെയ്തത്. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തുകയും ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം തിരികെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. ദിനേശ്കുമാർ, ജി.എസ്.ഐ പ്രീജു.ടി.പി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.