ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് & മാനേജ്മെന്റ് വിഭാഗത്തിൽ പുതിയ ഏവിയേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ബാച്ചിന്റെ ഔപചാരിക ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 2-ന് രാവിലെ 10 മണിക്ക് മരിയൻ ഹാളിൽ വച്ച് നടന്നു.
ചടങ്ങിന്റെ മുഖ്യാതിഥികളായി ശ്രീ. രവികുമാർ (ഡയറക്ടർ, യാൻ മയോഹി ഫ്രൈറ്റ് ഫോർവേഡേഴ്സ്), മിസ്.ജോളി ചെറിയാൻ (മുൻ സെക്യൂരിറ്റി മാനേജർ – ജെറ്റ് എയർവേസ്, മുൻ ഓഫീസർ – എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കാലിക്കറ്റ്) എന്നിവർ പങ്കെടുത്തു. ഏവിയേഷൻ മേഖലയിലെ ദീർഘകാല പരിചയം വിദ്യാർത്ഥിക ളോടൊപ്പം പങ്കുവെക്കുകയും അവർക്കാവശ്യമായ കരിയർ മാർഗനിർദേശങ്ങളും നൽകി.
ചടങ്ങിൽ ഡോ.സിസ്റ്റർ സിജി പി ഡി (കോളേജ് പ്രിൻസിപ്പൽ), ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ( സെൽഫ് ഫിനാൻസിങ് ഡയറക്ടർ), ശ്രീ. സോജോ ജോയ് (ഡയറക്ടർ, ജോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്), ശ്രീമതി റോജി ജോർജ്ജ്(ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് സെൽഫ് ഫിനാൻസിങ്), ശ്രീമതി ബിബി കെ ബി (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ സന്നിഹിതരായി.
പുതിയ ബാച്ചിന്റെ തുടക്കം, ഏവിയേഷൻ, ലോജിസ്റ്റിക്‌സ് മേഖലകളിൽ ഉയർന്ന തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ കരിയർ സാധ്യതകൾ ഒരുക്കുമെന്ന് വ്യക്തമാക്കി. കോളേജിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തുള്ള പങ്ക് കൂടുതൽ ശക്തമാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.