ആഗസ്റ്റ് 5 മുതൽ 17 വരെ ഇന്തൊനേഷ്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രഫസറായി സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പളും ഇൻ്റർനാഷനൽ ഡീനുമായ ഡോ കെ ജെ വർഗീസിനു ക്ഷണം. യൂണിവിസ്റ്റാസ് ഇസ്ലാമിക് സ്റ്റേറ്റ് സുമാത്ര, സുൽത്താന സഹ്രസിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലോക്സുമാവെ, യൂണിവേഴ്സിറ്റാസ് മുഹമ്മദിയ ബോണി,യൂണിവിസ്റ്റാസ് നെഗേരി മക്കാസ്സർ എന്നീ യൂണിവേഴ്സിറ്റി കളിൽ നടക്കുന്ന അന്തർദേശീയ കോൺഫറൻസുകളിൽ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായി പങ്കെടുക്കുക, ഈ യൂണിവേഴ്സിറ്റി കളിലെ അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളുമായി സംവദിക്കുക, അധ്യാപന പഠന രീതികളെ കുറിച്ച് ചർച്ച ചെയ്യുക എന്നിവയാണ് മുഖ്യ പരിപാടികൾ. സന്ദർശനവേളയിൽ ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളേജുമായി അന്താരഷ്ട്ര സഹകര ണത്തിനായുളള ധാരാണ പത്രങ്ങളിൽ ഡോ വർഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം ഗവേഷണം അധ്യാപക വിദ്യാർത്ഥി വിനിമയം അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫർ എന്നീ മേഖലകളിലായിരിക്കും സഹകരണം. കൈസ്റ്റ് കോളേജിനു നാല്പതോളം വിദേശ സർവകലാശാലകളുമായി ഈ മേഖലകളിൽ സഹകരണമുണ്ട് .