Tuesday, March 17, 2026
28.9 C
Irinjālakuda

കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ:ബിന്ദു ആദരിച്ചു

കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ എം.കെ.യെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ:ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.

ജൈവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജൈവമാലിന്യത്തിൽ നിന്നും വളം ഉൽപാദിപ്പിച്ച് പച്ചക്കറി കൃഷിയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കൃഷ്ണപ്രിയ നടത്തിയ ഗവേഷണം കൊണ്ട് സാധിച്ചു. സൂക്ഷ്മ ജീവാണുവായ പിരിഫോർമോസ്പോറ ഇൻഡിക്കയെ ഉൾപ്പെടുത്തി പ്രത്യേകം നിർമ്മിച്ച വളം തക്കാളി കൃഷിക്കായി പരീക്ഷിച്ചപ്പോൾ ഉത്പാദനവർധനവ് പ്രകടമായി. കുറഞ്ഞ വളപ്രയോഗത്തിൽ കൂടുതൽ ഉൽപാദനം സാധ്യമായി.

കാർഷികമേഖലയ്ക്ക് ഗവേഷണത്തിലൂടെ മികച്ച സംഭാവന നൽകിയ കൃഷ്ണപ്രിയയെ മന്ത്രി ആർ.ബിന്ദു പ്രത്യേകം അഭിനന്ദിച്ചു.

പഠനത്തിന്റെ ഭാഗമായി ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് രണ്ട് പ്രധാന അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട് കൃഷ്ണപ്രിയ. ജർമ്മനിയിൽ വച്ച് നടന്ന എട്ടാമത് ഗ്രീൻ ആൻഡ് സസ്‌റ്റെയ്നബിൾ കെമിസ്ട്രി കോൺഫറൻസിൽ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പിന്തള്ളി ബെസ്റ്റ് പോസ്റ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ വച്ച് നടന്ന 37-ാമത് കേരള സയൻസ് കോൺഗ്രസിൽ “ബെസ്റ്റ് പേപ്പർ” അവാർഡും ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട കിഴുത്താണി മുപ്പുള്ളി കൃഷ്‌ണൻകുട്ടിയുടെയും തൃശ്ശൂർ പൂത്തോൾ മാടമ്പി ലൈനിൽ കളപ്പുരയ്ക്കൽ ഗീതയുടേയും ഇളയ മകളാണ് കൃഷ്ണപ്രിയ.നിലവിൽ വെള്ളായണി കാർഷിക കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ് കൃഷ്ണപ്രിയ.നിഷ,നിമ്മി എന്നിവർ സഹോദരിമാരാണ്.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് രമേശ്‌.കെ.എസ്, കാറളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീമ പ്രേംരാജ്,വൃന്ദ അജിത്കുമാർ, ഇരിങ്ങാലക്കുട സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.സുരേഷ് ബാബു,ടി.പ്രസാദ്,കിഴുത്താണി ലോക്കൽ കമ്മിറ്റി അംഗം കെ. എസ്.ബാബു എന്നിവരും അനുമോദനചടങ്ങിൽ പങ്കെടുത്തു.

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img