Friday, June 26, 2026
25.1 C
Irinjālakuda

അമ്മന്നൂർ ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു

പതിനേഴാമത് ഗുരു അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ മഹോത്സവവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺമേരിക്കുട്ടി ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്ത് നാട്യശാസ്ത്രവും കൂടിയാട്ടവും എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തി. പ്രമുഖ സംഘാടകനും കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റുമായ രമേശൻ നമ്പീശൻ, നാടകസംവിധായകനായ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി ഗുരു വേണു. ജി ആചാര്യവന്ദനം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തെ തുടർന്ന് ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാർ സീതയായി ആതിര ഹരിഹരൻ എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ് ,കലാമണ്ഡലം ഹരിഹരൻ , നേപത്ഥ്യ ജിനേഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു. ഗുരുസ്മരണ മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ഭവഭൂതിയുടെ മഹാവീരചരിതം ആറാമങ്കം അരങ്ങറും. ഡോ. രജനീഷ് ചാക്യാർ സംവിധാനം ചെയ്ത ഈ നാടകത്തിലെ കഥാഭാഗം രാവണന്റെ തപസ്സാട്ടം ആണ്. രാവണ മണ്ഡോദരി സംഭാഷണത്തിൽ രാവണൻവര ബലങ്ങൾ സമ്പാദിക്കുന്നതും ലങ്കയിൽ വരുന്നതുമായ കഥാഭാഗങ്ങളാണ് പ്രധാനപ്പെട്ട അഭിനയം. രാവണനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും മണ്ഡോദരിയായി ഡോ. ഭദ്രയും രംഗത്തെത്തുന്നു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img