ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പുസ്തക പ്രകാശനവും സെമിനാറും’ സംഘടിപ്പിച്ചു. 2025 ജൂലൈ 2ന് ബുധനാഴ്ച 3 മണിക്ക് ചാവറ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഭിജിത്ത് അനിൽ കുമാറിൻ്റെ ‘നിലാവിൻ്റെ ജാലകങ്ങൾ’ എന്ന കവിതാ സമാഹരം
പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ
‘കവിതയുടെ വർത്തമാനം’ എന്ന വിഷയത്തെ മുൻനിർത്തി ആധുനിക കവിതയുടെ വിവിധ വശങ്ങളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ചും കൽപ്പറ്റ നാരായണൻ വിശദീകരിച്ചു.
കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം അധ്യക്ഷൻ ലഫ്. ഡോ. ഫ്രാങ്കോ ടി ഫ്രാൻസിസ് ആശംസകളർപ്പിച്ചു. .മലയാളവിഭാഗം അധ്യക്ഷൻ ഫാ. ടെജി കെ. തോമസ് സി എം ഐ സ്വാഗതവും
അഭിജിത്ത് അനിൽ കുമാർ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.