Friday, October 10, 2025
24.3 C
Irinjālakuda

അന്തർജില്ലാ രാസലഹരി വിൽപനക്കാരായ ദമ്പതികളടക്കം 5 പ്രതികൾ ചൂലൂരിൽ നിന്ന് കാർ കവർച്ച ചെയ്ത കേസിൽ റിമാന്റിലേക്ക്, കവർച്ച ചെയ്ത കാറും കസ്റ്റഡിയിൽ

കയ്പമംഗലം : ചൊവ്വാഴ്ച പുലർച്ചെ 03.30 മണിയോടെ എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം 26 വയസ്സ് എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രതികൾ അതിക്രമിച്ച് കയറി ഈ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മുഹമ്മദ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിൻറ പൂട്ട് എതോ രീതിയിൽ തുറക്കുകയും കാറിൻ്റെ അലാറം അടിക്കുന്ന ശബ്ദം കേട്ട് മുഹമ്മദ് ജാസിം പുറത്ത് വന്ന് പ്രതികൾ കാർ കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച മുഹമ്മദ് ജാസിമിന്റെ കാലിലൂടെ കാറിന്റെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കാർ കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് മുഹമ്മദ് ജാസിമിന്റെ പരാതിയിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതികളായ മലപ്പുറം ജില്ല അന്തിയൂർക്കുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബാഷിർ 38 വയസ്സ്, മലപ്പുറം ജില്ല പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന 33 വയസ്സ്, കോഴിക്കോട് ജില്ല ബേപ്പൂർ നാടുവട്ടം സ്വദേശികളായ സി പി വീട്ടിൽ (ചെറിയലിംഗൽ പറമ്പ്) അസ്ലം 55 വയസ്സ്, മാളിയേക്കൽ വീട്ടിൽ സലാം 38 വയസ്സ്, വലിയത്തോടി വീട്ടിൽ മനു 37 വയസ്സ് എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കുറിച്ച് മറ്റ് ജില്ലകളിലേക്ക് വിവരം നൽകിയത് പ്രകാരം പ്രതികളെ കാർ സഹിതം കോഴിക്കോട് പോലീസ് തേഞ്ഞിപ്പാലം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് തേഞ്ഞിപ്പാലത്ത് നിന്ന് കൂട്ടിക്കൊണ്ട് വന്ന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രെഖപ്പെടുത്തിയത്.

മുബഷീർ തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ 2024 ൽ 31 ഗ്രാം MDMA വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലെയും, മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലെയും പ്രതിയാണ്.

ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനായി ദമ്പതികളായ ഇവർ ഒരുമിച്ചാണ് രാസ ലഹരിക്കടത്തുന്നതിനായി പോകുന്നത്. ഇവർ ചെയ്ത മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും മറ്റും കൂടുതലായി അന്വേഷിച്ച് വരുന്നു.

സലാം കോഴിക്കോട് ബേപ്പൂർ പോലീസ് സ്റ്റേഷനിൽ 2020 ൽ കോവിഡ് സമയത്ത് നൈറ്റ് കർഫ്യു ലംഘിച്ച കേസിലെ പ്രതിയാണ്

കയ്പ മംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു.എസ്, സബ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒ മാരായ ജ്യോതിഷ്, വിനുകുമർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

All reactions:

Hot this week

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...

“ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനംമുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം...

ജൈവ വൈവിധ്യ പുരസ്കാരംക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള...

സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയം : സിമിഷ് സാഹു

ഇരിങ്ങാലക്കുട : സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം...

Topics

ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസത്രോത്സവത്തിന്റ ഉദ്ഘാടനം ബി. വി. എം....

അഷ്ടമംഗല പ്രശ്‌നം

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല...

ശബരിമല – സ്വർണ്ണ കേസ്- സർക്കാർ മാപ്പ് അർഹിക്കുന്നില്ല – തോമസ്സ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ...
spot_img

Related Articles

Popular Categories

spot_imgspot_img