Friday, April 3, 2026
32.9 C
Irinjālakuda

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടി റിമാന്റിലേക്ക്

മാള : അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് വടമ കോൾകുന്ന് ദേശത്ത് താമസിക്കുന്ന പാലക്കാട്‌ ജില്ല എരുമയൂർ കുണ്ടുക്കാട് സ്വദേശി പുത്തെൻ വീട്ടിൽ തത്തമ്മ എന്ന് വിളിക്കുന്ന സന്തോഷ് 38 വയസ്സ്, മാള വടമ കോൾകുന്ന് സ്വദേശി മാളക്കാരൻ വീട്ടിൽ മുരുകൻ 40 വയസ്സ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരൻ 52 വയസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ പുറക് വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറിയാണ് 21-03-2025 തിയ്യതിക്കും 10-05-2025 തിയ്യക്കും ഇടയിലുള്ള പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. ഈ സംഭവത്തിന് മുരളീധരന്റെ പരാതിയിൽ 13-05-2025 തിയ്യതി മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ മറ്റു 5 പ്രതികളായ സജയൻ, ഗിരീഷ്, ശ്രീചന്ദ്, ഉണ്ണികൃഷ്ണൻ, ഷാജു എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

*മുരുകൻ മാള പോലീസ് സ്റ്റേഷനിലെ 3 അടിപിടിക്കേസിലെ പ്രതിയാണ്.*

മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി.വി, സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ, സി.പി.ഒ മാരായ രാഗിൻ, ജിബിൻ, സിജോയ്, ദീപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img