ഖാദർ പട്ടേപ്പാടം രചിച്ച ‘ചുവന്ന പൂവിനെ പ്രണയിച്ചവൾ’ എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം കോഴിക്കോട് മുൻ രജിസ്ട്രാറും കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ടി.കെ.നാരായണൻ പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി ബി.ആർ.സി.ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വത്സല ബാബു അധ്യക്ഷത വഹിച്ചു. രാജൻ നെല്ലായി, സി.ബി. ഷക്കീല, ആർ.എൻ. രവീന്ദ്രൻ, പി. ഗോപിനാഥൻ , ഡോ. കെ. രാജേന്ദ്രൻ , ശാസ്ത്ര ശർമ്മൻ എന്നിവർ സംസാരിച്ചു. സ്മിത പി. മേനോൻ, ആർ. എൻ. രവീന്ദ്രൻ എന്നിവരാണ് കവിതയുടെ ആലാപനം നിർവ്വഹിച്ചിരിക്കുന്നത്.