സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റി ചുമതല ഏറ്റെടുക്കുകയും വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

എടതിരിഞ്ഞി

സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തി .പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു .കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാറ്റോ കുരിയൻ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. സംസ്കാര സാഹിതി നിയോജകമണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ ഫദ്‌വ ഫാത്തിമയെയും ജനറൽ നഴ്സിംഗ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടിയ ഡാനി ജാക്കോബി യെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വായനയിൽ എ ഗ്രേഡ് നേടിയ മാനസം എന്നീ വിദ്യാർത്ഥിനികളെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. നിയോജകമണ്ഡലം ട്രഷറർ എസി സുരേഷ്, നിർവാഹസമിതി അംഗം ഒ.എ കുഞ്ഞുമുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ.ഐ സിദ്ധാർത്ഥൻ, ഭരത്കുമാർ പൊന്തേങ്കണ്ടത്ത് ,ഐ കെ ശിവജ്ഞാനം , കെ. ആർ പ്രഭാകരൻ , ഒ.എൻ.ഹരിദാസ്, വിഎസ് കൊച്ചുമൊയ്തീൻ , സദ്റു പട്ടേപാടം, കെ യു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ചെയർമാനായി വി.എസ് കൊച്ചു മൊയ്തീൻ, കൺവീനറായി ലാല ടീച്ചർ, ട്രഷറർ ആയി ഇ.എൻ. ശ്രീനാഥ് അടങ്ങുന്ന 18 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

All reactions:

33

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img