കൊട്ടക ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയിലെ അഭിനേതാക്കളായ
അനശ്വര രാജൻ, സിജു സണ്ണി, നോബി എന്നിവർക്കൊപ്പം നിർമാതാവ് വിപിൻ ദാസും സംവിധായകൻ എസ്. വിപിനും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര പ്രവർത്തകർ വിദ്യാർത്ഥികൾക്ക് പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കോളേജ് മാനേജർ ഫാ. ജോയ് പി. ടി. അനശ്വര രാജന് മാവിൻ തൈ സമ്മാനിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഡോ. കെ. ജെ. വർഗീസ്, ഫിലിം ക്ലബ്ബ് കോ-കോഡിനേറ്റർ ശ്രീ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു.