രാമവർമ്മപുരം കുറ്റുമുക്ക് സ്വദേശി ഇലമുറ്റത്ത് വീട്ടിൽ സതീഷ് 36 വയസ് എന്നയാളെ പ്രതി നവീൻ 2023 വർഷത്തിൽ കുടുക്കകാശ് വാങ്ങിയത് സതീഷ് ചോദ്യം ചെയ്തതിലുള്ള മുൻ വൈരാഗ്യത്താൽ 06.06.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് അഴീക്കോട് മാർത്തോമ്മാ പള്ളിക്കടുത്തുള്ള ഐസ് പ്ലാൻറിനടുത്തു വച്ച് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ വലപ്പാട് കരയാമുട്ടം സ്വദേശി ഇരുവേലി വീട്ടിൽ നവീൻ 31 വയസ്, വലപ്പാട് കോതകുളം ബീച്ച് സ്വദേശി കളരിക്കൽ വീട്ടിൽ ദിലീപ് 43 വയസ്, മേത്തല പടന്ന സ്വദേശി ആലിപറമ്പിൽ വീട്ടിൽ സക്കു എന്ന് വിളിക്കുന്ന ബെന്ന്യാമിൻ 43 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറ്സ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
നവീൻ വലപ്പാട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും, 3 അടിപിടിക്കേസിലും, 3 ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയ കേസുകളിലെയും പ്രതിയാണ്.
ദിലീപ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും, വലപ്പാട് പോലീസ് സ്റ്റേഷനിലെ 2 അടിപിടിക്കേസിലും, 2 ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയ കേസുകളിലെയും പ്രതിയാണ്.
ബെന്ന്യാമിൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, 2 വധശ്രമക്കേസിലും, 3 അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച 3 കേസുകളിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ സജിൽ, സി. പി. ഒ മാരായ ഗോപേഷ്, അബീഷ് എബ്രഹാം, അഖിൽ രാജ്, ഷമീർ, ജോസഫ് എന്നിവർ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ് ഐ ബാബു സി പി ഒ പ്രജിത്ത് എന്നിവരുടെ സഹായത്തോടെ പ്രതികളെ കാര കാതിയാളം അടിപൊളി ബസാറിൽ വെച്ച് ഓടിച്ചിട്ട് പിടികൂടിയാണ് അറസ്റ്റ് ചെയ്തത്.