പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ
പുതുക്കാട് : 10-05-2025 തിയ്യതി രാത്രി 11.30 മണിക്ക് പാലിയേക്കര ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ ടോറസ് ലോറി ടോൾ ബൂത്തിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാൻ താമസിച്ചതിനാലും, വാഹനം മുന്നോട്ട് നീക്കി നിർത്തുവാൻ ആവശ്യപ്പെട്ടതിലുമുള്ള വൈരാഗ്യത്താലും ടോൾ ബൂത്തിലെ കളക്ഷൻ സ്റ്റാഫ് ആയ ഉത്തർപ്രദേശ് സ്വദേശി പപ്പുകുമാർ 30 വയസ് എന്നയാളെ ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ബൂത്തിനകത്തേക്ക് ടോറസ് ലോറി ഡ്രൈവർ അതിക്രമിച്ചു കയറി, അസഭ്യം പറയുകയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് ടോറസ് ലോറി ഡ്രൈവർ ആയ ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശി വിളമ്പത്ത് വീട്ടിൽ *അജി*, *കഴുകൻ അജി* എന്നറിയപ്പെടുന്ന അജിത്ത് കുമാർ 32 വയസ് എന്നയാളെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ടോറസ് ലോറിയും കസ്റ്റഡിയിൽ എടുത്തു.
അജിത്ത് കുമാറിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, രണ്ട് അടിപിടിക്കേസുമുണ്ട്.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർ പ്രദീപ്, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്