ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റസിഡൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “സ്ത്രീ സൗഖ്യം ആയുർവേദത്തിലൂടെ” എന്ന വിഷയത്തെക്കുറിച്ച് സ്ത്രീകൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു.
സഞ്ജീവനി ആയുർവേദ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യൻ ഡോ. എം. ഇന്ദിരാദേവിയാണ് ക്ലാസ് നയിച്ചത്.
സെക്രട്ടറി കെ. ഗിരിജ സ്വാഗതവും ബിന്ദു ജിനൻ നന്ദിയും പറഞ്ഞു.