Wednesday, May 21, 2025
28.9 C
Irinjālakuda

അറിവ് മുറിവാകരുത് :ജഡ്ജ് ജോമോൻ ജോൺ

അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാർക്കാട് അഡീഷണൽ ജഡ്ജും സ്പെഷ്യൽ ജഡ്ജുമായ ജോമോൻ ജോൺ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ എസ് എസ് എൽ സി പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് നൽകിയ ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമാസ് തൊകലത്ത്,നിജി വത്സൻ,കെ വൃന്ദ കുമാരി, ജിനി സതീശൻ, നിഖിത അനൂപ്,മനീഷ മനീഷ്,റോസ്മി ജയേഷ്,മണി സജയൻ, നിത അർജുനൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ 1200 /1200 മാർക്കും ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ യോനാ ബിജുവിനെയും, എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, വിവിധ കായിക മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു

Hot this week

അളകപ്പനഗർ ടെക്സ്റ്റൈൽസ് വാട്ടർ ടാങ്കിനു സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു

അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വരാക്കര എർണാടൻ വീട്ടിൽ സന്തോഷ് മകൻ...

ഫുട്ബോൾ അക്കാദമി

Fc കുട്ടനെല്ലൂർ നടത്തിയ All India 7's വനിത ഫുട്ബോൾ ടൂർണമെന്റിൽ...

വയനാട്ടില്‍ പുതിയ സർക്കാർ

മോഡല്‍ ഡിഗ്രി കോളേജ്: മന്ത്രി ഡോ. ബിന്ദു മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന്...

റോഡ്‌ ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി എം പി ബെന്നി ബഹനാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും (sc)നാല്പത്തി...

Topics

01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD...

'Operation D Hunt" ൻ്റെ ഭാഗമായി 19.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ...
spot_img

Related Articles

Popular Categories

spot_imgspot_img