പൂർവ്വ വിദ്യാർത്ഥി സംഗമം

103

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-’78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 മെയ്‌ -9ന് വ്യാഴാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. റിൻസി പി. വി സ്വാഗതം ആശംസിച്ചു. അദ്ധ്യാപകരായ ഡോ.ജോസ് കുര്യാക്കോസ് , സുമിന എം. എസ്, മധു സി. എ എന്നിവർ സംസാരിച്ചു. മേരി ലൂർദ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 46 വർഷത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം എല്ലാവരും പങ്കു വെച്ചു.

Advertisement