വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

74

ഇരിങ്ങാലക്കുട : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കളഞ്ഞു കിട്ടിയ അഞ്ചു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി കടുപ്പശ്ശേരി സ്വദേശി കിഴിവീട്ടിൽ ജിനീഷിന് മാതൃകയായി. ഠാണാ ചാൾസ് ബേക്കറിക്ക് സമീപത്തു നിന്നു ലഭിച്ച മാല ഒരു ദിവസം കൈയ്യിൽ സൂക്ഷിച്ചു. യഥാർത്ത ഉടമയിലേക്ക് മാല എത്തിക്കൻ എന്താണ് വഴിയെന്ന ചിന്തിച്ചതിനൊടുവിൽ . ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മാല നഷ്ടമായ ഉടമ ഓടംമ്പിള്ളി വീട്ടിൽ മിനി ഭരതൻ പോലീസി പരാതി നൽകിയിരുന്നു. മാല മിനിയുടേതാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് ഇരുവരയും വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. ജിനിഷിന്റെ 10 വയസുള്ള മകന് കരൾ സംബന്ധ മായ അസുഖത്തെ തുടർന്ന് തിരുവനന്ദപുരം മെഡിൽ കോളജിൽ ചികിത്സ നടത്തിവരികയാണ്. കരൾ മാറ്റശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പൊഴും ജിനീഷ് ചെയ്ത സൽകർമത്തെ പോലിസ് അഭിനന്ദിച്ചു. മകന്റെ ചികിത്സയ്ക്ക് കൈതാങ്ങകാൻ പൊലീസും ഒപ്പമുണ്ടാകുമെന്ന് എസ്.ഐമാരായ എൻ .കെ.അനിൽകുമാർ ,കെ.പി ജോർജ് എന്നിവർ പറഞ്ഞു.

Advertisement