Tuesday, August 19, 2025
26.3 C
Irinjālakuda

‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി

ബാംഗ്ലൂരിലെ സുചിത്ര സിനിമ കള്‍ച്ചറല്‍ അക്കാഡമിയില്‍, ഇന്ത്യന്‍ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയത്തല ഷോര്‍ട് ഫിലിം കോണ്‍ടെസ്റ്റില്‍ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തില്‍ ശ്യാം ശങ്കറും നവനീത് അനിലും ചേര്‍ന്ന് നിര്‍മ്മിച്ച് അഭിഷേക് എം. കുമാര്‍ സംവിധാനം ചെയ്ത ‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം മൂന്നാം വര്‍ഷ ബി. എസ്. സി. സൈക്കോളജി വിദ്യാര്‍ത്ഥിനി സുമയ്യ രാജു നേടി.2020-23 ബാച്ചിലെ സൈക്കോളജി വിദ്യാര്‍ത്ഥി ആലാപ് കൃഷ്ണക്കു മികച്ച ഛായാഗ്രാഹകനുള്ള രണ്ടാം സമ്മാനവും മൂന്നാം വര്‍ഷ ബി. എസ്. സി. ഫിസിക്‌സ് വിദ്യാര്‍ത്ഥി അഭിഷേക് എം. കുമാറിനു മികച്ച തിരക്കഥയ്ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. മിലന്‍ പ്രസാദും ഐശ്വര്യ ജന്‍സനുമാണ് ഷോര്‍ട്ട് ഫിലിമിന്റെ സഹസംവിധായകര്‍. ഫാബിന്‍ ഫ്രാന്‍സിസും സുമയ്യ രാജുവുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡമായൊരു ടൈം ലൂപ്പില്‍ അകപ്പെടുന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ സംഘര്‍ഷങ്ങളും അതില്‍നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ മനസിലാക്കുന്ന ചില യഥാര്‍ഥ്യങ്ങളുമാണ് ‘t’ എന്ന ഷോര്‍ട് ഫിലിമിന്റെ കേന്ദ്ര പ്രമേയം. ബജറ്റ് ലാബ് എന്ന യൂട്യൂബ് ചാനലില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. രണ്ട് മെഗാ കാറ്റഗറികളില്‍ ഉള്‍പടെ എട്ട് നോമിനേഷനുകള്‍ ആയിരുന്നു ഷോര്‍ട്ട് ഫിലിമിനു ഉണ്ടായിരുന്നത്

Hot this week

കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക്

തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ...

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന...

മുഹമ്മദ്‌ കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി...

ഹൈടെക് കിച്ചൻ” HDPE ചട്ടികളുടെ വിതരണം

മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി...

Topics

ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്....

സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര മത്സരം

: ‎ ‎‎ശ്രീ വ്യാസ എൻഎസ്എസ് കോളേജും ഭാരതീയ വിദ്യാഭവൻസ്കൂളും വിജയികൾ ‎ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ്...

ഐടിയു ബാങ്കിന് മുന്നിൽ വയോധിക ദമ്പതികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട ഐടിയു ബാങ്കിന് മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാക്കാർഡുമായി ഇരിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img