മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങള്‍ രചിച്ച ചരിത്രപുരുഷന്‍ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയന്‍ ജനറല്‍ബോഡിയോഗം അശ്വതി ആര്‍ക്കിഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തില്‍ പൊതു ഇടങ്ങള്‍ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നും പി എന്‍ സുരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നൂറ്റാണ്ട് മുന്‍പ് വെങ്ങാനൂരില്‍ അയ്യന്‍കാളി സ്ഥാപിച്ച ചരിത്ര വിദ്യാലയം സംരക്ഷിക്കാനുള്ള ചരിത്ര സ്മാരക നിധി വിജയിപ്പിക്കുവാന്‍ യൂണിയന്‍ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡണ്ട് ഷാജു ഏത്താപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി വി പ്രതീഷ്, ഖജാന്‍ജി കെ സി സുധീര്‍ , ലിഖിത കുട്ടപ്പന്‍ കെ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ച്ലര്‍ ഓഫ് എഡ്യുക്കേഷണലില്‍ നാച്ചുറല്‍ സയന്‍സില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥി ലിഖിത കുട്ടപ്പന് ഉപഹാരം നല്‍കി ആദരിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പഞ്ചമി സ്വയം സഹായ സംഘങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. യൂണിയന്‍ കമ്മറ്റിയിലേക്കുള്ള ഒഴിവു നികത്തലിനു ശേഷം ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. യോഗത്തിന് കെ.സി സുധീര്‍ സ്വാഗതവും അശ്വതി സുബിന്‍ നന്ദിയും പറഞ്ഞു.
അയ്യന്‍കാളി ചരിത്രം സമാനതകളില്ലാത്തത്.കെപിഎംഎസ്
Advertisement