ഇരിങ്ങാലക്കുട: കാലികപ്രസക്തിയുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നതും ആഗോള തലത്തില്‍ സ്വീകാര്യതയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളേജുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത് എന്ന് സി എം ഐ തൃശര്‍ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ.ഡോ. സന്തോഷ് മുണ്ടന്‍മാണി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ 2023 – 2027 ബാച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭപരിപാടിയായ ‘ദീക്ഷാരംഭ് ’23 ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കു മൂലമുണ്ടാകുന്ന ‘ ബ്രയില്‍ ഡ്രയിന്‍’ കുറയ്ക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു. ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജ് എക്സി. ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷനായ ചടങ്ങില്‍ , ക്രൈസ്റ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ജോയ് പീനിക്കപറമ്പില്‍, കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. ബി വിജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി ജോണ്‍ നന്ദിയും പറഞ്ഞു. അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗാനന്തരം , കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘സ്വഭാവരൂപവല്‍ക്കരണം കോളേജ് വിദ്യാര്‍ത്ഥികളില്‍’ എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളേജ് ( ഓട്ടോണോമസ് ) സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.
ആഗോളതലത്തില്‍ സ്വീകാര്യതയുള്ളതാവണം ആധുനിക എന്‍ജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായം: ഫാ. ഡോ . സന്തോഷ് മുണ്ടന്‍മാണി സി എം ഐ
Advertisement