ഇ ഫയലിംഗ് നടപടികള്‍ക്കെതിരെ ഗുമസ്ഥ സമൂഹം

24

കോടതികളില്‍ ഇ-ഫയലിംഗ് നടപടിവന്നതോടെ ഗുമസ്ഥ സമൂഹത്തിന് തൊഴില്‍ നഷ്ടപ്പെടുന്നു. കേരളത്തില്‍ ഒട്ടാകെ 1500 ല്‍പരം വക്കീല്‍ ഗുമസ്ഥരുടെ തൊഴിലാണ് ഇത് മൂലം പോകുന്നത്. പരിഷ്‌കകാരങ്ങള്‍ക്കും, ആധുനികവല്‍ക്കരണത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി സഹകരിക്കുന്ന ഗുമസ്ഥ സമൂഹം തങ്ങളുടെ തൊഴില്‍ മേഖല സംരക്ഷിക്കുന്നതിനും, ഇ-ഫയലിംഗിനോടൊപ്പം ഫിസിക്കല്‍ ഫയലിംഗും നിലനിര്‍ത്തുക, പകര്‍പ്പപേക്ഷകള്‍ പൂര്‍ണ്ണമായും ഫിസിക്കല്‍ ഫയലിംഗ് ആക്കുക, കീഴ് കോടതികളലില്‍ ഇ-ഫയലിംഗ് ഒഴിവാക്കുക, കൈയ്യെഴുത്തു പ്രതികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ലോയേഴ്‌സ ക്ലര്‍ക്ക് അസോസിയേഷന്‍ പ്രത്യക്ഷസമരപരിപാടി എന്ന നിലയില്‍ 24-8-23 ന് എല്ലാ കോടതി സെന്ററുകളുലും ഉപവാസസമരം നടത്തുവാന്‍ നിശ്ചയിച്ചീരിക്കുന്നു. ഇരിങ്ങാലക്കുട സിവില്‍സ്‌റ്റേഷന്‍ കോമ്പൗണ്ടിലുളള കോടതി സമുച്ചയത്തിന്റെ മുന്‍വശത്തെ സമരം മുന്‍ ചീഫ് വിപ്പും, എം.എല്‍.എയുമായ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ നേതാക്കളും, ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും, അഭിഭാക്ഷക സംഘടനാനേതാക്കളും, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ജനപ്രതിനിധികള്‍, കെഎല്‍സിഎ സംസ്ഥാന ജില്ലാ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെഎല്‍സിഎ ഇരിങ്ങാലക്കുട യൂണിറ്റിന് വേണ്ടി പ്രസിഡന്റ് സതീഷന്‍ തലപ്പുലത്ത്, സെക്രട്ടറി കെ.എല്‍.സെബാസ്റ്റ്യന്‍, സംസ്ഥാന ട്രഷറര്‍ ഷാജു കാട്ടുമാത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി.പ്രദീപന്‍, ജില്ലാ സെക്രട്ടറി സി.ടി.ശശി, സംസ്ഥാന കൗണ്‍സില്‍ അംഗം പി.സി.രാജീവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement