ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ കലവറ നിറക്കല്‍ തുടങ്ങി

33

കോണത്തുകുന്ന്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. ചിങ്ങം ഒന്ന് കൃഷിദിനത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചത്. കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗുണമേന്മയുള്ള പച്ചക്കറികള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നു അതില്‍ ഭൂരിഭാഗവുംവീടുകളില്‍ ഉത്പാദിപ്പിച്ചവയായിരുന്നു. എ.ഡി.ദിയയില്‍ നിന്ന് പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് പച്ചക്കറി ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് പി.എസ്.ഷക്കീന, ഒ.എസ്.ആശ, എന്‍.രാജശ്രീ, മിഥു ദേവസ്സി, പി.എ.അനു, പി.കെ.സൗമ്യ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവശേഷിക്കുന്ന ക്ലാസുകാര്‍ പദ്ധതിയില്‍ പങ്കാളിയാകും

Advertisement