Wednesday, May 7, 2025
32.9 C
Irinjālakuda

ദേശസ്‌നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘

ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹര്‍ ഘര്‍ തിരംഗ്’ പദ്ധതിയോട് അനുബന്ധിച്ച് കോളേജിലെ സ്റ്റാഫ് വെല്‍ഫയര്‍ കമ്മറ്റിയാണ് പരിപാടി നടത്തിയത്. ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പങ്കുവച്ചും, ത്രിവര്‍ണ പതാകയോടുള്ള ആദരം പ്രകടിപ്പിച്ചും സ്റ്റാഫ് അംഗങ്ങള്‍ക്ക് ത്രിവര്‍ണ പതാകകള്‍ വിതരണം ചെയ്തും ആണ് ത്രിവര്‍ണോത്സവം ആചരിച്ചത്. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ സി എം ഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. ഡി ജോണ്‍ വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്‍, വിവേക് സി രവി. പി വി ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ...

സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം ബിജെപി പ്രവർത്തകൻ റിമാൻന്റീൽ

ഇരിങ്ങാലക്കുട : പാഴായി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ സിപിഐഎം പ്രവർത്തകരെ വധിക്കാൻ...

2025 മെയ് 20 ദേശീയ പണിമുടക്ക്

ഇരിഞ്ഞാലക്കുട: മെയ് 20ലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മുകുന്ദപുരം...

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Topics

ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...

BJPപ്രതിഷേധജ്വാല

നിലവിൽ ഉണ്ടായിരുന്ന ഏടതിരിഞ്ഞി വില്ലേജ്ഓഫീസ് പൊളിച്ച് മാറ്റി ഒരു വർഷം കഴിഞ്ഞിട്ടും...

കേരള കർഷക സംഘം തൃശൂർ ജില്ലാ മേഖലാ ശില്പശാല സംഘടിപ്പിച്ചു

കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക...
spot_img

Related Articles

Popular Categories

spot_imgspot_img