ലോകനാട്ടറിവു ദിനം ആചരിച്ചു

14


കൈപ്പമംഗലം :കൈപ്പമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക നാട്ടറിവുദിനത്തോട
നുബന്ധിച്ച് നാടന്‍പാട്ടും റിയാവിഷ്‌കാരവും നടന്നു.വിദ്യാലയത്തിലെ വിഎച്ച്എസ്ഇ വിഭാഗം
എന്‍എസ്എസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഉത്തരമലബാറില്‍
കെട്ടിയാടപ്പെടാറുള്ള അനുഷ്ഠാനകലാരൂപമായ മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലമാണ്
കെട്ടിയാടിയത്.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ‘അയ്യപ്പകുട്ടി ഉദിമാനം’ അവതരിപ്പിച്ച തെയ്യവും
നാടന്‍പാട്ടും കുട്ടികളില്‍ സന്തോഷവും ആവേശവും ഉണര്‍ത്തി.കെ എസ് ദമനന്‍ ഉദിമാനം, അനന്തകൃഷ്ണന്‍ഉദിമാനം, കാര്‍ത്തിക് ഉദിമാനം, സനൂപ് ഉദിമാനം എന്നീ കലാകാരന്മാരാണ് വേദിയില്‍
അരങ്ങേറിയത്.10.30 ന് ആരംഭിച്ച പരിപാടി 12.30 ന് അവസാനിക്കുമ്പോഴേക്കും കുട്ടികള്‍ ആവേശ
തിമര്‍പ്പിലായി. പ്രിന്‍സിപ്പാള്‍ ഇ ജി സജിമോന്‍ ,വൈസ് പ്രിന്‍സിപ്പാള്‍ ,പിടിഎ പ്രസിഡണ്ട് കെ കെ
മണികണ്ഠന്‍,എസ്എംസി ചെയര്‍മാന്‍ കെ എസ് സന്തോഷ്,പി ടി എ എക്‌സിക്യൂട്ടീവ് അംഗം കെ പി ഷാജി,
സ്റ്റാഫ് സെക്രട്ടറി ജി.ഡിംബിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിഎച്ച്എസ്ഇ എന്‍എസ്എസ് കോഡിനേ റ്റര്‍ എം മായാദേവി സ്വാഗതവും വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ പി എസ് ജയശ്രീനന്ദിയും ആശംസിച്ചു.

Advertisement