ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ ബോധവത്കരണ ക്ലാസ് നടത്തി

34

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ സ്ത്രീസുരക്ഷ, മൊബൈല്‍ സൈബര്‍ ക്രൈം, മയക്കുമരുന്ന് എന്നീ വിഷയങ്ങളുടെ ബോധവത്കരണ ക്ലാസ് നല്‍കി. ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ എസ്. സുദര്‍ശന ഉദ്ഘാടനം ചെയ്തു. ഗാന്ധിഗ്രാം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുരിയന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം.എം. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് വിശ്വനാഥന്‍ മൂത്തേടത്ത്, സെക്രട്ടറി ജോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വയം പ്രതിരോധം എന്ന വിഷയം വലപ്പാട് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ടി.സി. എല്‍സി, ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസര്‍ ജിജി സി. നായര്‍ എന്നിവര്‍ അവതരിപ്പിക്കുകയും ബോധവവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. സൈബര്‍ ക്രൈമിനെ കുറിച്ച് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ സിവില്‍ ഓഫീസര്‍ എ.കെ. മനോജ് ക്ലാസ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട എക്‌സസൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.

Advertisement