പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ

25

എടതിരിഞ്ഞി: പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തൻറെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ്‌ വിദ്യാർത്ഥിനിയാണ്. മികവ് പഠനത്തിൽ മാത്രമല്ല കളിയിലും ഉണ്ട് . കഴിഞ്ഞവർഷം നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയര്‍ പിസ്റ്റലിൽ മൂന്നു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ രണ്ടു വർഷവും ദേശീയ എയർ പിസ്റ്റൽ 10 മീറ്റർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജൂൺ ആറിന് ഉത്തർപ്രദേശിൽ ആരംഭിക്കുന്ന ദേശീയ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രേസ് മാർക്കിന്റെ ആനുകൂല്യമില്ലാതെയാണ് ഇത്രയും മാർക്ക് നേടിയത്. ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ കായിക വിഭാഗം മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേലിന്റെയും വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക രാജി ജോസിന്‍റെയും മകളാണ്.

Advertisement