ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി.

322
Advertisement

ഇരിങ്ങാലക്കുട-വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി.കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. പി ജാക്‌സണ്‍ ജാഥ ക്യാപ്റ്റനായ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി വി ചാര്‍ളി, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ടി ചന്ദ്രശേഖരന്‍, എല്‍ ഡി ആന്റോ, കെ.കെ ചന്ദ്രന്‍, എം ആര്‍ ഷാജു, സി എം ബാബു, സിജു കെ വൈ, കെ എം ധര്‍മ്മര്‍ജന്‍, തോമസ് കോട്ടോളി, ജോസ് മാമ്പിള്ളി, ജസ്റ്റിന്‍ ജോണ്‍, കെ ഗിരിജ, സുജ സഞ്ജീവ്കുമാര്‍, ധന്യ ജിജു കോട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ സ്വാഗതവും എ സി സുരേഷ് നന്ദിയും പറഞ്ഞു.

 

Advertisement